കുറ്റിക്കാട്ടൂർ: ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കലങ്ങോട്ട് കുട്ടി ഹസ്സൻ(79) നിര്യാതനായി. കണിയാത്ത് മഹല്ല് സെക്രട്ടറി, കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, പൈങ്ങോട്ടുപുറം മഹല്ല് മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി, പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞീവി ഹജ്ജുമ്മ. മക്കൾ: മൊയ്തീൻ ഷാ (കുവൈത്ത്), മുഹമ്മദ് നിസാർ, ഹബീബ്റഹ്മാൻ റെയിൻബോ ഫാൻസി (കുറ്റിക്കാട്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി), മുജീബ് (കുവൈത്ത്), റൈഹാന, സുലൈഖ, സഹീറ. മരുമക്കൾ: മൂസ വാവാട്, ഫൈസൽ അലി പരപ്പൻ പൊയിൽ, ഷിംജിദ് പള്ളിത്താഴം, തൻസീറ നന്തി, നുസൈബ കക്കോടി, സൗദ പൂനൂര്, ഷാനി ചെറുവാടി. സഹോദരങ്ങൾ: ഉമർ കോയഹാജി (പൈങ്ങോട്ടു പുറം മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡൻറ്), അബൂബക്കർ ഹാജി, ബീക്കുട്ടി ഹജ്ജുമ്മ അറോത്ത്, പരേതരായ മമ്മദ് ഹാജി, ആലിക്കുട്ടി, ഉമ്മയ്യ, ഉഖയ്യ.