കുറ്റ്യാടി: കൊണ്ടോത്ത് കുഞ്ഞിരാമൻ (67) മസ്കത്തിൽ നിര്യാതനായി. മയിൽപ്പീലി മാസിക പത്രാധിപർ സി.കെ. ബാലകൃഷ്ണെൻറ ജ്യേഷ്ഠസഹോദരനാണ്. പിതാവ്: കൊണ്ടോത്ത് ശങ്കരൻ നായർ. മാതാവ്: പരേതയായ നാരായണി അമ്മ. ഭാര്യ: കടുക്കായിൽ രുഗ്മിണി. മക്കൾ: പ്രമോദ് (ബംഗളൂരു), പ്രജില. മരുമക്കൾ: ശ്രീജിത്ത് (ഇന്ത്യൻ ആർമി), അതുല്യ പ്രമോദ്. മറ്റു സഹോദരങ്ങൾ: ഇന്ദിര ശ്രീധരൻ, വിജയൻ, ഗോപി (മസ്കത്ത്), ഉണ്ണിമാധവൻ, സജിത, നാരായണൻ. സഞ്ചയനം തിങ്കളാഴ്ച. മൃതദേഹം തളീക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.