ഈസ്റ്റ് നടക്കാവ്: ‘സബാഷി’ൽ റിട്ട. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ എം. ബാലകൃഷ്ണൻ (82) നിര്യാതനായി. അഖില ഭാരത പത്മശാലിയ മഹാസഭ മുൻ വൈസ് പ്രസിഡൻറും കേരള പത്മശാലിയ സംഘം മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്നു. ഭാര്യ: കെ.പി. സാവിത്രി (റിട്ട. ഡിസ്ട്രിക്ട് ട്രഷറി ഓഫിസർ). മക്കൾ: ഷീജ, ഷീന, ഡോ. എം. ഷീജിത്ത് (കെ.എം.സി.ടി ഡെൻറൽ കോളജ് മുക്കം). മരുമക്കൾ: ഒ. ജയരാജ് (സീനിയർ എൻജിനീയർ, എസ്.എസ്.എച്ച് ഇൻറർനാഷനൽ കൺസൽട്ടൻറ്സ്, അബൂദബി), ഡോ. അനിൽ കെ. (റിട്ട. അസോസിയറ്റ് പ്രഫസർ, എസ്.എൻ കോളജ്, കണ്ണൂർ), ഡോ. ഭവ്യ ഷീജിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.