ഫറോക്ക്: കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. ശിവരാമകൃഷ്ണൻ (62) നിര്യാതനായി. ചെറുവണ്ണൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ സാന്നിധ്യമായിരുന്നു. ചെറുവണ്ണൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, സരസ്വതി വിദ്യാനികേന് സ്കൂള്‍ സമിതി എന്നിവിടങ്ങളിലെ മുന്‍ പ്രസിഡൻറാണ്. മമ്മളിക്കടവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം രക്ഷാധികാരിയാണ്. ഭാര്യ: രാജലക്ഷ്മി. മകൻ: വെങ്കിട്ടരാമൻ എന്ന ശബരി (ഐ.സി.എഫ്.സി ബാങ്ക്). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (മോഹൻ- ദുബൈ), ഗണേഷ്, ഗിരിജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതിയപാലം ബ്രാഹ്മണസഭ ശ്മശാനത്തിൽ.