കൊടുവള്ളി: മാപ്പിളപ്പാട്ട് കലാകാരനും വലിയപറമ്പ് യു.പി.സ്കൂൾ അധ്യാപകനുമായ ഫൈസൽ എളേറ്റിലിെൻറ പിതാവ് എളേറ്റിൽ വട്ടോളി പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്റർ (87) നിര്യാതനായി. പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനായും, എളേറ്റിൽ ജി.എം.യു.പി സ്കൂൾ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം, എളേറ്റിൽ വാദി ഹുസ്ന സ്ഥാപനങ്ങളുടെ വൈസ് പ്രസിഡൻറ്, ഒഴലക്കുന്ന് എ.എം.എൽ.പി.സ്കൂൾ, എളേറ്റിൽ യതീംഖാന മാനേജർ, തബ്ലീഗുൽ ഇസ്ലാം മദ്റസ എളേറ്റിൽ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മറ്റു മക്കൾ: മറിയം നസീറ, പി.പി. സിദ്ദീഖ് ( അധ്യാപകൻ എം.ജെ ഹൈസ്കൂൾ എളേറ്റിൽ), പി.പി. ഉനൈസ് (കെ.എസ്.ആർ.ടി.സി. താമരശ്ശേരി). മരുമക്കൾ: കെ.ടി. അഹ്മദ് കുട്ടി മാസ്റ്റർ, ഫൗസിയ, ഷമീമ (അധ്യാപിക, അമ്പായത്തോട് എൽ.പി. സ്കൂൾ), സിഗ്മ (കെ.എസ്.എഫ്.ഇ നരിക്കുനി).സഹോദരങ്ങൾ: പി.പി. മരക്കാർ മാസ്റ്റർ, പി.പി. മുഹമ്മദ്, പി.പി. അബു മാസ്റ്റർ, പരേതരായ പി.പി. കുഞ്ഞിരായിൻ ഹാജി, പി.പി. ഉസ്സയിൻ ഹാജി, പാത്തുമ്മ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ.