മൊകവൂര്‍: റിട്ട. ജില്ല ഹെഡ് സര്‍വേയർ ശിവദാസന്‍ ഏറാടി പുറത്തിനാവില് (76) നിര്യാതനായി. വാഗ്മിയും മൊകവൂരിലെ കലാസാംസ്കാരിക- രാഷ്ട്രീയ വികസന രംഗങ്ങളിലെ സാന്നിധ്യമായിരുന്നു.എന്‍.ജി.ഒ അസോസിയേഷൻ മുന്‍ സംസ്ഥാന കൗണ്‍സിലർ, ജില്ല കമ്മിറ്റി അംഗം, സര്‍വേ ഫീല്‍ഡ് സ്റ്റാഫ് പെന്‍ഷനേഴ്സ് അസോസിയേഷൻ ജില്ല മുന്‍ പ്രസിഡൻറ്, എലത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശുഭലക്ഷ്മി. മക്കള്‍: സുധീഷ് (വിമുക്തഭടന്, ഇ.ടി.എസ് ട്രേഡെക്സ് എൽ.എൽ.പി അഹ്മദാബാദ്), സുധില, സീന. മരുമക്കള്‍: മനോജ്കുമാര്‍, അശ്വതി. സഹോദരങ്ങള്‍: പരേതനായ ശേഖരന് ഏറാടി, പത്മാവതി അമ്മ, ചന്ദ്രമതി, തങ്കം, രാധാമണി.