ഫാറൂഖ് കോളജ്: കൊറ്റമംഗലം ‘ശ്രീനിലയ'ത്തിൽ പി.മാധവൻ (80) നിര്യാതനായി. പോസ്റ്റൽ ഡിപ്പാർട്മെൻറ് മുൻ ജീവനക്കാരനാണ്. ഭാര്യ: വനജ. മക്കൾ: പ്രമോദ് കുമാർ (അസി. സൂപ്രണ്ട്, പോസ്റ്റൽ ഡിപ്പാർട്മെന്റ് തിരൂർ), പ്രമീള (മലപ്പുറം). മരുമക്കൾ: സുന്ദരൻ (റിട്ട. സബ് ഇൻസ്പെക്ടർ), രജിത. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ (മൂന്നുപേരും പോസ്റ്റൽ ഡിപ്പാർട്മെന്റ്), നാരായണി, പരേതരായ അപ്പുക്കുട്ടൻ (റിട്ട. പോസ്റ്റൽ), ദേവു , കാർത്യായനി.