മാവൂർ: ആയംകുളം മണ്ണാറക്കൽ അശോകൻ (66) നിര്യാതനായി. എൽ.ഐ.സി ചാലപ്പുറം ബ്രാഞ്ച് ഏജൻറും എൽ.ഐ.സി ചെയർമാൻസ് ക്ലബ് മെംബറുമായിരുന്നു. സി.പി.എം ആയംകുളം ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ലളിത (മുൻ ഗ്രാമപഞ്ചായത്ത് മെംബർ, മാവൂർ വനിത സഹകരണ സംഘം ഡയറക്ടർ). മക്കൾ: പ്രജുഷ, പ്രബിഷ, ചിഞ്ചുഷ. മരുമക്കൾ: ദിലീപ്കുമാർ (അധ്യാപകൻ, വയനാട്), ബിജുലാൽ ബാലുശ്ശേരി, പ്രബീഷ് മാവൂർ