ഫറോക്ക്: കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് ഹിന്ദി വിഭാഗം റിട്ട. അധ്യാപിക ഡോ.സി.വി. ഹൈമവതി (71) നിര്യാതയായി. മലയാള മനോരമ കണ്ണൂർ യൂനിറ്റ് മേധാവിയും സീനിയർ കോ ഓഡിനേറ്റിങ് എഡിറ്ററുമായിരുന്ന ആലോക് വീട്ടിൽ എം.ബാബുരാജിെൻറ ഭാര്യയാണ്. തലശ്ശേരി ബ്രണ്ണൻ കോളജിലും മൊകേരി ഗവ.കോളജിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ പരീക്ഷ ബോർഡ് അംഗമായിരുന്നു. മക്കൾ: എം.നിതിൻ ബാബു (പ്രിൻറ് ആർട്സ് ഓഫ്സെറ്റ്), എം.നിത (സോഫ്റ്റ്വേർ എൻജിനീയർ, തിരുവനന്തപുരം). മരുമക്കൾ: സബിത, അരുൺ കാഞ്ഞിരശ്ശേരി (മാനേജർ, ഇ.വൈ തിരുവനന്തപുരം). സഹോദരങ്ങൾ: സി.വി.ധനഞ്ജയൻ (റിട്ട. ചീഫ് മാനേജർ, ഗ്രാമീൺ ബാങ്ക്), ഉമാവതി (റിട്ട. ഹെഡ്മിസ്ട്രസ്, കാടാച്ചിറ ഹൈസ്കൂൾ കണ്ണൂർ), പരേതയായ ഭാനുമതി (റിട്ട. അധ്യാപിക), രമാവതി (മുംബൈ)