എകരൂല്‍: ആദ്യകാല വോളിബാൾ താരം കരിയാത്തൻകാവ് കുളങ്ങരത്ത് എം.കെ. ബീരാൻ കുട്ടി (ഇക്കാക്ക-86) നിര്യാതനായി. 1960 കാലഘട്ടത്തിൽ നന്മണ്ട ഹൈസ്കൂളിലെ വോളിബാള്‍ ടീം ക്യാപ്റ്റനായും മദിരാശി സംസ്ഥാനത്തിനു വേണ്ടിയും ടൂർണമെൻറുകളിൽ കളിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. മക്കൾ: മുസ്തഫ, ആയിശ, ആമിന കുട്ടി, ഷറീന, നാസർ. മരുമക്കൾ: റുബീന, ഹംസ, നിസാർ, പരേതനായ അബ്ദുൽ ഖാദർ.