കുറ്റ്യാടി: ടൗണിലെ ഗ്ലോബൽ ഗോൾഡ് മാനേജിങ് പാർട്ണർ വണ്ണാർകണ്ടി വി.കെ. അബൂബക്കർ (64) നിര്യാതനായി. ജീവകാരുണ്യമേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. കുറ്റ്യാടി നൻമ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കടിയങ്ങാട് തണൽ - കരുണ സ്പെഷൽ സ്കൂൾ കമ്മിറ്റി മെംബറായിരുന്നു. പരേതരായ വണ്ണാർകണ്ടി എടുത്തുംകര മമ്മുവിെൻറയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ: പി.സി. മുംതാസ്. മക്കൾ: അനീസ്, റമീസ് (ഇരുവരും വ്യാപാരികൾ), റിൻസ ഫാത്തിമ. മരുമകൾ: ഷഹന (വിഷ്ണുമംഗലം). സഹോദരങ്ങൾ: മൊയ്തു, ഹമീദ്, സലാം, നഫീസ, റാബിയ, പരേതരായ അമ്മത്, ആയിഷു.