തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പോക്കാട്ടുങ്ങൽ സിദ്ദീഖ് ഹാജി (75) നിര്യാതനായി. തേഞ്ഞിപ്പലം കിഴക്കെ മഹല്ല് കമ്മിറ്റി, ചെനക്കലങ്ങാടി സുബുലു ൽ ഹുദാ മദ്റസ, ജമലുല്ലൈലി സാദാത്ത് മദ്റസ കേരള മുസ്ലിം ജമാഅത്ത് തുടങ്ങി മത, സാമൂഹിക രംഗത്ത് നേതൃത്വനിരയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: പാത്തുമ്മ കുട്ടി ഹജ്ജുമ്മ.
മക്കൾ: അബ്ദുൽ കലാം, സുബൈബ, അബ്ദുൽ സവാദ് (അബൂദബി), റഫീഖ് (എസ്.വൈ.എസ് തേഞ്ഞിപ്പലം മേഖല സെക്രട്ടറി), ഹബീബ് റഹ്മാൻ (പി .എസ്. ബി. കൺസ്ട്രക്ഷൻ). മരുമക്കൾ: അബ്ദുൽജലീൽ (പ്രസിഡൻറ്, വ്യാപാരി വ്യവസായ സമിതി രാമനാട്ടുകര), നസീജ (കൊടക്കാട്), സാഹിറ (പന്തരങ്ങാടി), ഹസീന (തലപ്പാറ), ഫസീല (കുന്നമ്പുറം).