വർക്കല: അയിരൂർ കാഞ്ഞിരവിളയിൽ പ്രഫ. എം. മുഹമ്മദ് സഫറുല്ലഖാൻ (73) നിര്യാതനായി. തിരുവനന്തപുരം ആർട്സ് കോളജ്, വിമൻസ് കോളജ് എന്നിവിടങ്ങളിൽ പ്രഫസറായും മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (കേരള യൂനിവേഴ്സിറ്റിയുടെ ഐ.എം.കെ ഉൾെപ്പടെ) മാനേജ്മെൻറ് ഫാക്കൽറ്റികളിലും തൃശൂർ ഉൾപ്പെടെ വിവിധ ഗവ.എൻജിനീയറിങ് കോളജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വർക്കല യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ പ്രിൻസിപ്പലായും കല്ലമ്പലം കെ.ടി.സി.ടി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പിലായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്ത് (ഐമെഗ്) സ്ഥാപകാംഗവും വൈസ് ചെയർമാനുമാണ്. ഭാര്യ: മസീന. മക്കൾ: ബിജോയ്, റമീസ്. മരുമക്കൾ: ബിന്ധ്യ, സമീറ.