കിളിമാനൂർ: ജില്ല പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗം ജി.ജി. ഗിരികൃഷ്ണെൻറ പിതാവ് പോങ്ങനാട് കൃഷ്ണാലയത്തിൽ ആർ. ഗോപാലകൃഷ്ണൻ നായർ (ഉദയഗിരി ഉണ്ണി, 67) നിര്യാതനായി. കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ല സെക്രട്ടറിയും പോങ്ങനാട് ഉദയഗിരി ഡ്രൈവിങ് സ്കൂൾ ഉടമയുമാണ്. ഭാര്യ: ഗിരിജാകുമാരി. മറ്റ്മക്കൾ: ശാന്തികൃഷ്ണ, കൃഷ്ണപ്രിയ. മരുമക്കൾ: ലിജു (ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ), സുജിത്ത്.