മടവൂർ: കൊട്ടക്കാവയൽ പരേതനായ ചേനച്ചാംകണ്ടിയിലെ അയമ്മദ് കുഞ്ഞിയുടെ മകൻ സി.കെ. മുഹമ്മദ് (68) നിര്യാതനായി. ചക്കാലക്കൻ ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവറായിരുന്നു. ഭാര്യമാർ: പരേതയായ ഖദീജ,റുഖിയ്യ (ഈങ്ങാപ്പുഴ). മക്കൾ: സി.കെ.അബ്ദുൽ അസീസ്, അബ്ദുൽ റഷീദ് (ഡ്രൈവർ കെ.എസ് ആർ.ടി സി.കൽപറ്റ ഡിപ്പോ), അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, ബുഷ്റ, ഷഹാന ഫാത്തിമ, (ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി). മരുമക്കൾ: റുബീന (എരഞ്ഞിപ്പാലം), ബുഷ്റ (കൊടുവള്ളി), ഫൗസിയ (മടവൂർ മുക്ക്), ഷഹാന (പാലക്കുറ്റി), ഷഹർബാൻ (കാരന്തൂർ), മൊയ്തീൻ കുട്ടി (മടവൂർ).