പാറക്കടവ്: കുറുവന്തേരിയിലെ അറക്കേൻറവിട അബൂബക്കർ (45) നിര്യാതനായി. അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അംഗവും മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ അംഗവുമായിരുന്നു. മുസ്ലിം ലീഗ് കുറുവന്തേരി ശാഖ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷമീമ (കീഴ്മാടം). പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: പരേതയായ അയിശു. മക്കൾ: സുൽത്താൻ, ശൈഹ, ഹയ. സഹോദരങ്ങൾ: മൊയ്തു, ഖദീജ, മഹമൂദ്, ഇബ്രാഹിം, യൂസഫ്.