കോഴിക്കോട്: മുൻ കോർപറേഷൻ കൗൺസിലർ അഡ്വ. എച്ച്.എ. മുസ്തഫ (72) ഫ്രാൻസിസ് റോഡിലെ ‘ഫിർദൗസ്’ വസതിയിൽ നിര്യാതനായി. സി.പി.എം ചാലപ്പുറം ലോക്കൽ കമ്മിറ്റി അംഗമാണ്. വലിയങ്ങാടിയിലെ ഹാർഡ്വെയർ അസോസിയേഷൻ മുൻ പ്രസിഡൻറും കണ്ണംപറമ്പ് പള്ളി ലീഗൽ അഡ്വൈസറുമാണ്. ഭാര്യ: പി.എം. ആബിദ. മക്കൾ: നബീല, മുനീസ്. മരുമക്കൾ: മെഹാസ് ബിൻ അബ്ദുൽ അസീസ് (മൂസു), സഫ. സഹോദരങ്ങൾ: റിയാസ്, സഫിയ, സുബൈദ.