നരിക്കുനി: പുല്ലാളൂര്‍ പരപ്പാറ മഹല്ല് ജമാഅത്ത് സെക്രട്ടറിയും പുല്ലാളൂര്‍ നോര്‍ത്ത് എ.എല്‍.പി സ്കൂള്‍ മാനേജറുമായ വിളിപ്പാവില്പു ല്പ്പായി മുഹമ്മദ് ഹാജി (73) നിര്യാതനായി. പരപ്പാറ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ മുന്‍ വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് പറപ്പാറ യൂനിറ്റ് മുന്‍ പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് മൂന് പ്രസിഡൻറ് സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് ഫാറൂഖ്, താജുദ്ദീന്, സമീര്‍ തസ് നിം, അഹമ്മദ് കോയ (എല്ലാവരും കുവൈത്ത്), സബീന (ഹെഡ്മിസ്ട്രസ്, പുല്ലാളൂര്‍ നോര്‍ത്ത് എ.എല്‍.പി സ്കൂള്‍). മരുമക്കള്‍: റഹ്മത്ത് (അധ്യാപിക, പുല്ലാളൂര്‍ നോര്‍ത്ത് എ.എല്‍.പി സ്കൂള്‍), ഫൗസിയ, ഷാദിയ, ലുബ്ന, ജൗഷിക്ക് (അധ്യാപകന്, ജി.വി.എച്ച്.എസ്.എസ്.ആര്.ഇ.സി, ചാത്തമംഗലം).