മേപ്പയൂര്‍: വോളിബാള്‍ താരവും എന്‍.ഐ.എസ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബാള്‍ പരിശീലകനുമായ വി.ടി. അമീറുദ്ദീന്‍ മാസ്റ്റര്‍ (60) നിര്യാതനായി. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനായിരുന്നു. ഡെപ്യൂട്ടേഷനില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ വോളിബാള്‍ പരിശീലകനായാണ് വിരമിച്ചത്. സംസ്ഥാന വനിതാ സീനിയര്‍ ടീമിനെ രണ്ട് തവണ ദേശീയ കിരീടമണിയിച്ച ഇദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നിലവില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് വോളിബാള്‍ കോച്ചാണ്. പരേതനായ വയനാടന്‍ തോട്ടത്തില്‍ വി.ടി. ഇബ്രാഹീം മാസ്റ്ററുടെ മകനാണ്. മാതാവ്: കുഞ്ഞയിശ ഹജ്ജുമ്മ. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് റോഷന്, ജസീന, റോസ്ന. മരുക്കള്: പി.വി. ആരിഫ് (കൊയിലാണ്ടി), മുഹമ്മദ് ഷെബീര്‍ (ദേശീയ ആയുര്‍വേദിക് ഫാര്‍മസി, പൂനൂര്). സഹോദരി: സൈനബ