കോഴിക്കോട്: അഡ്വ. മുഹമ്മദ് നടുക്കണ്ടി (78) പന്തീരാങ്കാവ് ഗുഡ് എർത് വില്ലയിൽ നിര്യാതനായി. എം.എസ്.എസ് ജില്ല സെക്രട്ടറിയായിരുന്നു. കാലിക്കറ്റ് റോട്ടറി ക്ലബ് മുൻ പ്രസിഡൻറാണ്. കഥാകൃത്തും ഗ്രന്ഥകാരനുമാണ്. ഇസ്ലാമിക ചരിത്രം എന്ന പുസ്തകം ശ്രദ്ധ നേടി. ഭാര്യ: റംല. മക്കൾ: ഡോ. വിപിൻ കമാൽ (ദുബൈ), ബീവി സുമിത (നാന), മരുമക്കൾ: സുജിത, പർവേശ് (ദുബൈ). സഹോദരങ്ങൾ: ഡോ. അബ്ദുല്ല നടുക്കണ്ടി, കുഞ്ഞായിശ.