കുറ്റ്യാടി: 36 വർഷം വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകനായിരുന്ന വട്ടോളിയിലെ പനയുള്ള പറമ്പത്ത് പി.പി.സുകുമാരൻ (75) നിര്യാതനായി. സ്പോർട്സ് പരിശീലകനും, വോളിബാൾ സ്റ്റേറ്റ് റഫറിയുമായിരുന്നു. ഭാര്യ: ഗീത. മക്കൾ: സനൽ (ഐ.ടി.എ. ഇൻസ്ട്രക്ടർ മാണിക്കടവ്), സാഗി (അധ്യാപിക, ഗവ.യു.പി.സ്കൂൾ ഉള്ളൂർ). മരുമക്കൾ: സാനിഷ് (എസ്.ബി.ഐ.ഓമശ്ശേരി), രജിഷ (ഗവ. ഹൈസ്കൂൾ പട്ടാമ്പി). സഹോദരങ്ങൾ: ദാമു, ശ്രീധരൻ , ദേവി, സുശീല,പരേതരായ വാസുദേവൻ, കരുണൻ, ബാലൻ.