പെരുമണ്ണ: മുണ്ടുപാലം മേത്തൽ വളപ്പിൽ എം.വി. യൂസുഫ് ബാഖവി (57) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അമ്പിലോളി യൂനിറ്റ് പ്രസിഡൻറാണ്. അമ്പിലോളി ത്വയ്യിബത്തു ത്വയ്യിബ മദ്റസയിൽ അധ്യാപകനും മാനേജിങ് കമ്മിറ്റി അംഗവും ഐ.സി.എഫ് അൽ ഖോബാർ സെൻട്രൽ കമ്മിറ്റിയുടെ ദഅവ സമിതിയുടെ മുൻ പ്രസിഡൻറുമാണ്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഫർസാൻ (യു.എ.ഇ), മുഹമ്മദ് റഷീക്, മുഹമ്മദ് മർജാൻ, ഫാത്തിമ സിക്ഫാന. മരുമകൻ: ഷാജഹാൻ അഹ്സനി. സഹോദരങ്ങൾ: മോയിൻ, ലത്തീഫ്, അബ്ബാസ് മുസ്ലിയാർ (കെ.എസ്.എ), ഖദീജ, ഫാത്തിമ, ഉമ്മയ്യ, പരേതരായ മൊയ്തീൻ കോയ, മുഹമ്മദ്.