കോഴിക്കോട്: ഇടിയങ്ങര ബംഗാളി വീട്ടിൽ അബ്ദുറസാഖ് (67) നിര്യാതനായി. യുവസാഹിതീ സമാജം സെക്രട്ടറി, ജിദ്ദയിലെ ഭാരത് റിക്രിയേഷൻ ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം ജിദ്ദയിലായിരുന്നു. പ്രവാസത്തിനു ശേഷം കാലിക്കറ്റ് ഗേൾസ് സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് സ്റ്റാഫായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: മറിയാംബി (മമ്പി). മക്കൾ: അനൂസ്, ആയിഷ റസ്ക്കു, മാജിത, ഫറ. മരുമക്കൾ: മുഹമ്മദ് അഷ്റഫ്, ജുനൈദ്, ഫവാസ്, റിസാന. സഹോദരങ്ങൾ: ബി.വി. ഉമ്മർ കോയ, ഉസ്മാൻ കോയ, അൻവർ അലി, ഇക്ബാൽ, ഫാത്തിമബി, നഫീസ, സൈനബി, പരേതനായ മുഹമ്മദ് കോയ.