ശാരദാമന്ദിരം: സ്വാതന്ത്ര്യസമര സേനാനി പരേതനായ പുത്തൻപുരയിൽ രാമെൻറ മകൻ പി.ആർ. സോമൻ (68) നിര്യാതനായി. സി.പി.എം മോട്ടോർ ലോക്കൽ െസക്രട്ടറി, സി.ഐ.ടി.യു കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, ബസ് പാസഞ്ചേഴ്സ് ഗൈഡ് ബി.പി.ജി (സി.ഐ.ടി.യു പ്രസിഡൻറ്), ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് യൂനിയൻ (സി.ഐ.ടി.യു സംസ്ഥാന ജോ. സെക്രട്ടറി, കോഴിക്കോട് ജില്ല പ്രസിഡൻറ്), ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല ട്രഷറർ എന്നീനിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മാതാവ്: പരേതയായ കമല. ഭാര്യ: മല്ലിക. മക്കൾ: സുമൻ (ഫറോക്ക് സർവിസ് കോഓപറേറ്റിവ് ബാങ്ക്), സുസ്മി (ബാംബു പ്ലൈ, നല്ലളം). മരുമക്കൾ: ഷിജിൻ, തൃഷ്ണ. സഹോദരങ്ങൾ: രാജൻ, ഓമന, റോജ.