വെള്ളറട: മുസ്ലിം ലീഗ് പാറശ്ശാല നിയോജക മണ്ഡലം മുന്‍ പ്രസിഡൻറും വെള്ളറട ഗ്രാമപഞ്ചായത്ത് അംഗവും എസ്.ടി.യു മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ല ജനറല്‍ സെക്രട്ടറിയുമായ പനച്ചമൂട് കിടങ്ങുവിള വീട്ടില്‍ സിറാജ്(59) നിര്യാതനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ജുനുബ. മക്കള്‍: ഷിജിന, സജ്ന, അജ്ന, ഷെഹന. മരുമക്കള്‍: സലിം, പിരുമുഹമ്മദ്, സുധീര്‍, റിയാസ്. മരണത്തില്‍ എസ്.ടി.യു ദേശീയ സെക്രേട്ടറിയറ്റ് അംഗം അനുശോചിച്ചു. എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി എ. സക്കീര്‍ ഹുസൈന്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഹുസൈന്, ജനറല്‍ സെക്രട്ടറി പാറശ്ശാല അമീര്‍ തുടങ്ങിയവർ അനുശോചിച്ചു.