കൂടരഞ്ഞി: കുളിരാമുട്ടി കുഞ്ഞുമുഹമ്മദ്-റുഖിയ ദമ്പതികളുടെ മകൻ കക്കോട്ടുപുറത്ത് മുഹമ്മദ് (48) നിര്യാതനായി. റിയാദ് ബത്തയിൽ ബിസിനസ് നടത്തിവരുകയായിരുന്നു. ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: റുബീന. മക്കൾ: ആഷിഖ്, ആസിൽ, ആസിഫ. മരുമകൻ: ജൗഹർ. സഹോദരങ്ങൾ: ജാഫർ, ജമീല, ആമിന.