ചേവരമ്പലം: കുന്നത്തേരി എം. ദിലീപ്കുമാർ (50) നിര്യാതനായി. മാടക്കുനി സീമന്തിനിയുടെയും പരേതനായ അപ്പു (റിട്ട. ദേശാഭിമാനി)വിെൻറയും മകനാണ്. ചേവരമ്പലം യുവജന സ്പോർട്സ് ക്ലബ് ലൈബ്രറിയുടെ ഫുട്ബാൾ ടീം ക്യാപ്റ്റനായിരുന്നു. ജില്ല ലീഗ് ടൂർണമെൻറിൽ ലീഡേഴ്സ്, കോട്ടൂളി, കോംട്രസ്റ്റ് ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഭാര്യ: ബിജി. മക്കൾ: പ്രണവ്, സൗരവ്. സഹോദരങ്ങൾ: സുധീഷ്കുമാർ (ദേശാഭിമാനി, തിരുവനന്തപുരം), അനീഷ്കുമാർ, ജ്യോതിഷ്കുമാർ.