എടച്ചേരി: മുൻ ഗ്രാമപഞ്ചായത്ത് അംഗമായ മീത്തലെ തൂവാടൻറവിട ലീല (45) നിര്യാതയായി. ചോറോട് പി.എച്ച്.സി താൽക്കാലിക ജീവനക്കാരിയും കുടുംബശ്രീ ജില്ല മിഷൻ എം.ഇ.സിയുമായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അനുശ്രീ, ആദർശ്. മരുമകൻ: നിധീഷ്. സഹോദരങ്ങൾ: ടി.കെ. ചന്ദ്രൻ, സന്തോഷ്, സുകുമാരൻ.