താമരശേരി: പുതുപ്പാടി സെൻറ് പോള്‍സ് ആശ്രമ സുപ്പീരിയര്‍ സില്‍വാനോസ് റമ്പാന് (60) നിര്യാതനായി. മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷന് ബോര്‍ഡ് അംഗം, കോട്ടയം സെൻറ് പോള്‍സ് ബാലഗ്രാം മാനേജര്‍, യാചാരം സെൻറ് ഗ്രിഗോറിയോസ് ബാലഗ്രാം, പൂന-ദേഹുറോഡ് സെന്റ് ജോര്‍ജ്ജ് ബാലികഗ്രാം, കലഹണ്ടി ഡെവലപ്പ്മെൻറ് പ്രോജക്ട്, ഇറ്റാര്‍സി സെൻറ് പോള്‍ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കൈപ്പറ്റ സെൻറ് മേരീസ് പള്ളി വികാരിയായിരുന്നു. ചിറക്കരോട്ട് വീട്ടില്‍ പരേതനായ ജോഷ്വയുടെയും തങ്കമ്മയുടെയും മകനാണ്.
സഹോദരങ്ങള്‍: മോനി ജോഷ്വാ, ലീലാമ്മ ദാനിയേല്‍ (മുംബൈ). ബുധനാഴ്ച രാവിലെ ഒമ്പതിന് സെൻറ് പോള്‍സ് മിഷന് സെൻററിൽ പൊതുദര്‍ശനത്തിന് െവക്കും.11ന് കോട്ടയം സെൻറ് പോള്‍സ് ആശ്രമം ആൻറ് ബാലഗ്രാമിലെത്തിക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ പുതുപ്പാടി സെൻറ് പോള്‍സ് ആശ്രമത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം.