കോഴിക്കോട്: ഹൈകോടതി അഭിഭാഷകൻ ഈസ്റ്റ്ഹില്‍ പത്മാസില് അഡ്വ. വി.പി. വേണു (65) നിര്യാതനായി. കേരള എന്‍.ജി.ഒ സംഘ് മുന്‍ സംസ്ഥാന ജോയൻറ് സെക്രട്ടറിയും കോഴിക്കോട് സബ് ട്രഷറി റിട്ട. ഓഫിസറുമാണ്. ബി.ജെ.പി പ്രഫഷനല്‍ സെല്‍ ജില്ല കണ്‍വീനര്‍, ഇന്ത്യന്‍ റെയ്ക്കി അസോസിയേഷന് എക്സിക്യൂട്ടിവ് അംഗം, ഐസര്‍ സെക്രട്ടറി എന്നിവയാണ്. ബി.ജെ.പി സംസ്ഥാന ലീഗല്‍ സെല്‍ ജോയൻറ് കണ്‍വീനര്‍, ഗസറ്റഡ് ഓഫിസേഴ്സ് സംഘ് ജില്ല സെക്രട്ടറി ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: അജിതാ പത്മം (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, ഖാദി ബോര്‍ഡ്). സഹോദരങ്ങള്‍: രാമകൃഷ്ണന് മാസ്റ്റര്‍, സരോജിനി, പ്രസന്ന, രമ, പരേതനായ മോഹനന്.