അഴിയൂർ: കോറോത്ത് റോഡ് അഴിയൂർ സെൻട്രൽ എൽ.പി സ്കൂളിന് സമീപം അത്താണിക്കൽ എ.വേണുഗോപാലൻ (78) നിര്യാതനായി. അഴിയൂർ സെൻട്രൽ എൽ.പി.സ്കൂൾ റിട്ട.ഹെഡ് മാസ്റ്ററും അഞ്ചാംപീടിക മാപ്പിള എൽ.പി.സ്കൂൾ മാനേജരുമാണ്. അഴിയൂർ ശ്രീ നാരായണ ഗുരുഭക്തജന സഭ ഡയറക്ടർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാചക വിദഗ്ധനായിരുന്നു.ഭാര്യ: ഇ കെ.വത്സല (മാനേജർ, പുറങ്കര ജെ.ബി.സ്കൂൾ, വടകര. മക്കൾ: എ.പ്രദീപ് കുമാർ (അധ്യാപകൻ, ചമ്പാട് ചോതാവൂർ എച്ച്.എസ്.എസ്), പ്രസീജ (അധ്യാപിക, അഴിയൂർ സെൻട്രൽ എൽ.പി.സ്കൂൾ), പരേതനായ പ്രദീഷ് പണിക്കർ. മരുമക്കൾ: ഡോ.ജിസ ജോസ് (അസോ.പ്രഫ. ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), എം.സി.സുനിൽകുമാർ (അസി.കമീഷണർ, ഇൻറലിജൻസ്, ചരക്ക് സേവന നികുതി വകുപ്പ് ,തലശ്ശേരി).സഹോദരങ്ങൾ: എ.ഹരിദാസ് (റിട്ട. അസി.മാനേജർ, എസ്.ബി.ഐ, അഴിയൂർ), എ.വിജയരാഘവൻ (റിട്ട. ഹെഡ് മാസ്റ്റർ, അഞ്ചാംപീടിക മാപ്പിള എൽ.പി.സ്കൂൾ), പരേതനായ എ.വത്സരാജൻ.