പൂനൂർ: കവിയും റിട്ട. അധ്യാപകനുമായ ശിവാത്മജൻ മെഴുവേലി (76) നിര്യാതനായി. പത്തനംതിട്ട ജില്ലയിലെ മെഴുവേലി സ്വദേശിയാണ്. പൂനൂര് കാന്തപുരം 'ശിവസരസി' ലായിരുന്നു താമസം. ദീർഘകാലം പൂനൂർ ജി.എം യു.പി സ്കൂളിൽ അധ്യാപകനായിരുന്നു. സാഹിത്യ സദസ്സുകളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു. എട്ടോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കനിമൊഴികൾ, കാവ്യാമൃതം, കാകളി ഗീത, കാവ്യ തരംഗിണി എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: സി.കെ. സരസമ്മ (റിട്ട. അധ്യാപിക). മക്കൾ: എം.എസ്. ബ്രിജേഷ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), എം.എസ്. ബ്രിജില (അധ്യാപിക, എം.ജെ.വി.എച്ച്.എസ് വില്യാപ്പള്ളി). മരുമക്കൾ: ടി.സി. ബൈജു (കേരള പൊലീസ്), ആര്. ഭവ്യ (ജില്ലകോടതി കോഴിക്കോട്).