പാറശ്ശാല: കോവിഡ് ബാധിച്ച് രണ്ട് സി.എസ്.െഎ വൈദികര്‍ മരിച്ചു. കള്ളിക്കാട് ആനക്കോട് വെസ്റ്റ് മൗണ്ട് ദേവാലയത്തിലെ വൈദികൻ പ്ലാമൂട്ടുക്കട പൊറ്റയില്‍കട പ്രസാദ് ഭവനില്‍ ദേവപ്രസാദ് (60), ചെറിയകൊല്ലക്ക് സമീപം അമ്പലക്കല സി.എസ്.െഎ ദേവാലയ വൈദികൻ അമ്പൂരി ബിനോയ് ഭവനില്‍ ബിനോകുമാര്‍ (39) എന്നിവരാണ് മരിച്ചത്. ഇരുവരും കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ദേവപ്രസാദിെൻറ ഭാര്യ: ക്രിസ്തുജ രത്നം. മക്കള്‍: ഡൈബിഷ്, അജീഷ്. ബിനോകുമാറിെൻറ ഭാര്യ: ശോഭ. മക്കള്‍: അക്സ, അസ്ന.