തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഒരേവീട്ടിൽ താമസിക്കുന്ന സഹോദരങ്ങൾ മരിച്ചു. പടിഞ്ഞാറെക്കോട്ട മിത്രാനന്ദപുരം ബ്രഹ്മാ ക്ഷേത്രത്തിന് സമീപം ശങ്കരമണിയാണ് (87, റിട്ട.എൽ.ഐ.സി) കേവിഡ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്. ഇതേവീട്ടിൽ താമസിച്ചിരുന്ന ഇളയ സഹോദരൻ ഹരിഹര സുബ്രമണി (83) ചൊവ്വാഴ്ച മരിച്ചു. ഇരുവരും ആശുപതിയിൽ ചികിത്സയിലായിരുന്നു. ശങ്കരമണിയുടെ ഭാര്യ ജയലക്ഷ്മി. ഹരിഹര സുബ്രമണി അവിവാഹിതനാണ്. കൃഷ്ണ മണി (ശാസ്താ സൗണ്ട്സ്) സഹോദരനാണ്.