പേരാമ്പ്ര: മൂരികുത്തിയിലെ മുസ്ലിം ലീഗ് നേതാവും കല്ലൂർ കൂത്താളി മസ്ജിദുൽ ബിലാൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറുമായ കണ്ണിപ്പൊയിൽ കെ. കുഞ്ഞാലി മാസ്റ്റർ (67) നിര്യാതനായി. അടുക്കത്ത് എം.എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, കൂത്താളി പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ കുഞ്ഞമ്മദ് ഹാജി. മാതാവ്: പരേതയായ പാത്തു. ഭാര്യ: മാമി. മക്കൾ: ഖമറുന്നിസ, നഷീദ (അധ്യാപിക, തുറയൂർ എൽ.പി സ്കൂൾ), ജാസ്മിൻ. മരുമക്കൾ: അഷ്റഫ്, യൂസുഫ് (പ്രധാനാധ്യാപകൻ, തുറയൂർ എൽ.പി സ്കൂൾ), നിസാർ (അത്തോളി). സഹോദരങ്ങൾ: കുഞ്ഞയിശ, മൊയ്തീൻ, ഹലീമ.