കാട്ടാക്കട: ഒരാഴ്ചക്കിടെ പിതാവും മകനും ബന്ധുവും കോവിഡ് ബാധിച്ച് മരിച്ചു. മാറനല്ലൂര്‍ കൂവളശേരിയിലാണ് മൂന്നുപേരുടെ മരണം. കൊങ്ങിന്കോട് പുഷ്പ സദനത്തില്‍ ശമുവേലാണ് (78) ആദ്യം മരിച്ചത്. പിന്നാലെ ബന്ധുവായ സനല്‍ ജെ .പി (46), സനലിെൻറ പിതാവ് ജെബി സദനത്തില്‍ ജോണ്സന് (78) എന്നിവരാണ് മരിച്ചത്. മൂവരും മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.മൃതദേഹങ്ങള്‍ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ആൻറോ വര്‍ഗീസിെൻറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്കരിച്ചു.