പന്തീരാങ്കാവ്: പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം കൊടൽനടക്കാവ് ചിറക്കൽ സുന്ദരൻ (50) നിര്യാതനായി. ഒളവണ്ണ, പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ മുൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റിവായ ശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ചാത്തു. മാതാവ്: മാളുക്കുട്ടി. ഭാര്യ: സില്ല (എക്സൈസ് വകുപ്പ്, കൊണ്ടോട്ടി). മക്കൾ: അഞ്ജിത, സൗരവ്. സഹോദരങ്ങൾ: മാനുകുട്ടൻ, വത്സല, തങ്കമണി, ബാബു (ബി.എസ്.എൻ.എൽ).