ചാത്തമംഗലം: സാമൂഹികപ്രവർത്തകനും കോൺഗ്രസ് എസ് നേതാവുമായ കൂഴക്കോട് പാണ്ടിക്കടവത്ത് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (പി.കെ. നമ്പൂതിരി (80) നിര്യാതനായി. കൂഴക്കോട് എ.യു.പി സ്കൂൾ അധ്യാപകൻ, ചാത്തമംഗലം കോ-ഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, കൂഴക്കോട് വിഷ്ണുനരസിംഹ ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം സൗജന്യമായി നൽകിയ മുപ്പത് സെൻറ് സ്ഥലത്താണ് കൂഴക്കോട് ഖാദി സർവോദയ സംഘം പ്രവർത്തിക്കുന്നത്. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: നിർമല, ചന്ദ്രിക (ടീച്ചർ, എ.എം.എം. എച്ച് എസ് പുളിക്കൽ), തങ്കമണി (അധ്യാപിക,തരകൻ എച്ച്.എസ്.അങ്ങാടിപ്പുറം), ശുഭ (അധ്യാപിക, എ.യു.പി.എസ് കൂഴക്കോട്). മരുമക്കൾ: മണി പുൽപ്പറമ്പിൽ, രാജേന്ദ്രൻ , കശ്യപൻ നമ്പൂതിരി, സന്തോഷ് വീട്ടിക്കാട്ട് ഇല്ലം( അധ്യാപകൻ, ജി. എച്ച്.എസ് നായർകുഴി).