തലക്കുളത്തൂർ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കർഷക നേതാവുമായിരുന്ന അണ്ടിക്കോട് തിരുവോത്ത് താഴത്ത് രാഘവൻ (87) നിര്യാതനായി. വളച്ചുകെട്ടൽ സമരത്തിലും കർഷക സമരത്തിലും പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രി. മക്കൾ: സുഭജ, രജനി, പ്രസാദ്, പ്രമോദ്, പ്രഭി. മരുമക്കൾ: ഗംഗാധരൻ, രാമകൃഷ്ണൻ, നിഷ പ്രസാദ്, നിഷ പ്രമോദ്, സ്വപ്ന പ്രഭി. സഹോദരങ്ങൾ: ദേവി, രോഹിണി, പരേതനായ ചന്തുക്കുട്ടി.