പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കര കളത്തില്‍ മരക്കാറിെൻറ മകന് ടി.െക.ആസാദ് (51) നിര്യാതനായി. മാതാവ്: സൈനബ. പുതുപ്പാടിയിലെ സാമൂഹിക-സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹിയും പഴയ വൈത്തിരി ചാരിറ്റിയിലെ കോഫി ഗ്രോവ് റിസോർട്ട് ഉടമയുമാണ്. വയനാട് ടൂറിസം അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി, കേരള ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സജ്ന. മക്കള്‍: വസീം മരക്കാര്‍, മുഹമ്മദ് ഫായിസ്, ഫാത്തിമ സൈനബ്. സഹോദരങ്ങൾ: സാജിത, ടി.കെ.അൻവർ (ടി.കെ. ടൈൽസ്).