തിരുവനന്തപുരം: ആക്കുളത്തെ കേന്ദ്ര ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞന് ഡോ.എ.എസ്.കെ. നായര്‍ (എ. ശങ്കരൻകുട്ടി നായർ -69) ഡല്‍ഹിയില്‍ കോവിഡ് ബാധിതനായി നിര്യാതനായി. തിരുവനന്തപുരം സെൻറര്‍ ഫോര്‍ എന്‍വയണ്‍മെൻറ് ആന്‍ഡ് ഡെവലപ്മെൻറിലെ എമരിറ്റസ് സയൻറിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വികേന്ദ്രീകൃതാസൂത്രണ മേഖലയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. കൊച്ചി സര്‍വകലാശാല, കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്), കില, ഐ.എം.ജി എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. കേരള സര്‍വകലാശാല ബോട്ടണി വിഭാഗം മുന്‍ മേധാവിയും സയന്‍സ് ഫാക്കല്‍റ്റി ഡീനുമായിരുന്ന ഡോ.ആശാലത എസ്. നായരാണ് ഭാര്യ.
കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയൻറ് ഡയറക്ടറായ മകള്‍ അനൂപ എസ്. നായര്‍ക്കൊപ്പം ഡല്‍ഹിയിലായിരുന്നു താമസം. മകന്: അരവിന്ദ് എസ്.നായർ (ഡല്‍ഹി സര്‍വകലാശാല ഗവേഷകൻ). മരുമകന്: ഡോ.ബിനോയ് ഗോസ്വാമി (അസിസ്റ്റൻറ് പ്രഫസര്‍, സൗത്ത് ഏഷ്യന്‍ സര്‍വകലാശാല, ഡല്‍ഹി).