തിരുവനന്തപുരം: ഛായാഗ്രാഹകന്‍ എന്‍. അഴകപ്പെൻറ മാതാവ് എല്‍. പങ്കജം (87) കോവിഡ് ബാധിച്ച് മരിച്ചു. നാഗര്‍കോവില്‍ രാമവര്‍മപുരം സര്വവര്ധിനി സ്ട്രീറ്റ് 22/30ല്‍ പരേതനായ നാരായണപിള്ളയുടെ ഭാര്യയാണ്. 48 ദിവസം മുമ്പാണ് നാരായണപിള്ള മരിച്ചത്. സോഡിയം കുറഞ്ഞതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന പങ്കജത്തിന് കോവിഡ് ബാധിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.50ഓടെ മരിക്കുകയായിരുന്നു. മറ്റ് മക്കള്‍: പുനിതവതി, രാമസ്വമി. മരുമക്കള്‍: ആര്.എസ്. പിള്ള, ഉമ അഴകപ്പന്‍, ലത രാമസ്വാമി. സംസ്കാരം തിങ്കളാഴ്ച നാലിന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രാമവര്‍മപുരത്തെ വീട്ടില്‍.