കുറ്റ്യാടി: ചെറിയകുമ്പളം മലബാർ ഫർണിച്ചർ ഉടമ കുഞ്ഞിപ്പറമ്പിൽ കെ.പി.ആർ. അബ്ദുൽ കരീം (62) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചെറിയകുമ്പളം മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റി ട്രഷററാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂണിറ്റ് വൈസ്്പ്രസിഡൻറാണ്. ഭാര്യ: സുമയ്യ. മക്കൾ: സമീർ (മലബാർ ഫർണിച്ചർ), സഹിമ. മരുമക്കൾ: ഡോ. ലുബൈദ് മൊകേരി (ഇഖ്റ ആശുപത്രി തൊട്ടിൽപാലം), അർഷിത. സഹോദരങ്ങൾ: നഫീസ, റാബിയ, സുബൈദ, പരേതനായ കെ.പി.ആർ. കുഞ്ഞമ്മദ്.