മഞ്ചേരി: മാപ്പിളപ്പാട്ട് രചയിതാവും അറബി ഭാഷ പണ്ഡിതനും അറബി അധ്യാപകനുമായിരുന്ന പുല്ലാര മേൽമുറി വലിയകത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ സൈനുദ്ദീൻ മുസ്ലിയാർ (78) നിര്യാതനായി. പുല്ലാര, മേൽമുറി, കാരാത്തോട്, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായി ജോലി ചെയ്തു. വട്ടപ്പാട്ടുകൾ, മദ്റസ ഗാനങ്ങൾ, കഥാപ്രസംഗം എന്നിവയും സി.എം. മടവൂർ, പുല്ലാര ശുഹദാക്കൾ എന്നീ ചരിത്രം അടങ്ങുന്ന മൗലിദ് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ ഖയ്യൂം, ഉമ്മുസൽമ, ഉമ്മുകുൽസു. മരുമക്കൾ: മുഹമ്മദലി വാപ്പു (അരിമ്പ്ര), ഉമ്മർ മുസ്ലിയാർ (തോട്ടേക്കാട്), ബുഷ്റ, ഹസീന. സഹോദരങ്ങൾ: അലി മുസ്ലിയാർ, ഉമ്മർ മാസ്റ്റർ, ഫാത്തിമ, ഖദീജ, മറിയുമ്മ.