കോഴിക്കോട്: ചിത്ര, ശിൽപ കലാകാരൻ എം.പി. സുരേഷ് (66) നിര്യാതനായി. അശോകപുരം കുനിയിൽ റോഡിലെ വീട്ടിലായിരുന്നു അന്ത്യം. കോഴിക്കോട്ടും പുറത്തുമായി നിരവധി ഗ്രൂപ് ഷോകളിൽ പങ്കെടുത്തു. 2014ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ എ.സി.കെ. രാജ ചിത്ര-ശിൽപകല ക്യാമ്പിൽ ചെയ്ത ശിൽപത്തിന് അവാർഡ് ലഭിച്ചു. ലളിതകല അക്കാദമിയുടെ ക്യാമ്പുകൾ കോഴിക്കോട്ട് നടക്കുമ്പോൾ അതിൽ സുരേഷുമുണ്ടാകും. ചിത്രങ്ങൾ വരച്ചും പൂന്തോട്ടം സെറ്റ് ചെയ്തും അതിൽ ശിൽപങ്ങൾ നിർമിച്ചുമായിരുന്നു ജീവിതം. മികവോടെ ഛായാചിത്രം ചെയ്യുമായിരുന്നു. പരേതരായ മോഡംപറമ്പിൽ രാഘവെൻറയും സരോജിനിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: വിജയലക്ഷ്മി, സതീദേവി, ബേബി ഗിരിജ, ജയറാണി, പരേതനായ രമേഷ് (ഉണ്ണി).