കുറ്റ്യാടി: ജഗദീഷ് ഹോമിയോ ക്ലിനിക് ഉടമയും എഴുത്തുകാരനുമായ വളയന്നൂരിലെ ചാളെകട്ടിയപറമ്പത്ത് ഡോ.സി.പി. ചെക്കായി (82) നിര്യാതനായി. 60 വർഷമായി കുറ്റ്യാടി റിവർറോഡിൽ ക്ലിനിക് നടത്തിവരുകയാണ്. പാലേരി പാറക്കടവിലും ക്ലിനിക് നടത്തിയിരുന്നു. കരിന്തിരി എന്ന നോവലും തിരിഞ്ഞുനോക്കുമ്പോൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. ഭാര്യ: ജാനു. മകൻ: ജഗദീഷ്.