പയ്യോളി: കോച്ച് ന്യൂട്രീഷ്യം പ്രൈവറ്റ് ലിമിറ്റഡ് ഉടമ കിഴൂർ കേളോത്ത് സുരേഷ് കുമാർ (62) ബംഗളൂരുവിൽ നിര്യാതനായി. പരേതരായ കേളോത്ത് കടുങ്ങോെൻറയും, അമ്മാളു ടീച്ചറുടെയും മകനാണ്. ഇന്ത്യ ഗ്ലൈക്കോൾസ് ലിമിറ്റഡ് വൈസ് പ്രസിഡൻറ്, ബംഗളൂരു സമി കെമിക്കൽസ് ആൻഡ് എക്സ്ട്രാക്റ്റ് ലിമിറ്റഡ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അനിത (ഡയറക്ടർ, കോച്ച് ന്യൂട്രീഷ്യം). മകൻ: മോഹിത് (സ്റ്റെലീസ് ബയോഫാർമ, ബംഗളൂരു). സഹോദരങ്ങൾ: ജയരാജ് കേളോത്ത് (റിട്ട. അസി. സെക്രട്ടറി, കോഫീ ബോർഡ് ഓഫ് ഇന്ത്യ), നളിനി, വനജ, പരേതയായ ഗിരിജ.