മാവൂർ: ആദ്യകാല വ്യാപാരി കൽപള്ളി മാളിയക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ആയംകുളം താജുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻറ്, ഹിദായത്തുസ്സ്വിബിയാൻ മദ്റസ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സ്വതന്ത്ര കർഷക സംഘം ട്രഷറർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: യു.കെ. ഫാത്തിമ്മക്കുട്ടി. മക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി (ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, കോന്നി), അബ്ദുസ്സലീം (ഹെഡ്മാസ്റ്റർ, എ.യു.പി സ്കൂൾ, പാഴൂർ), അബ്ദുസ്സമദ് (മാളിയക്കൽ സൂപ്പർ മാർക്കറ്റ് മാവൂർ), അബ്ദുൽ ജലീൽ (മാളിയക്കൽ ബ്രദേഴ്സ്, മാവൂർ), നുസ്റ. മരുമക്കൾ: നസീമ, സഫ്ന, ഫസ്ന, മൈമൂന, സലീം(സൈബർ പാർക്ക്, കോഴിക്കോട്). സഹോദരങ്ങൾ: ഫാത്തിമ, ആമിന, സഫിയ.