മാവൂർ: പരേതനായ തയ്യിൽ ചിറ്റടി അബ്ദുല്ല മൊല്ലയുടെ മകൻ അഹമ്മദ് കുട്ടി മുസ്ലിയാർ (55) നിര്യാതനായി. തെങ്ങിലക്കടവ് റിയാദുൽ ഉലൂം മദ്റസ അധ്യാപകനാണ്. പൈങ്ങോട്ടുപുറം മഅദനുൽ ഉലൂം മദ്റസ, പൈങ്ങോട്ടുപുറം ബദ്രിയ ജുമാ മസ്ജിദ്, കോട്ടാംപറമ്പ് ഹിദായത്തു സിബിയാൻ മദ്റസ, മാവൂർ ടൗൺ മസ്ജിദ്, മാവൂർ ഹിദായത്തുൽ ഇസ്ലാം മദ്റസ, കാസർകോട് പടന്നയിൽ മദ്റസ, മസ്ജിദ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: സുലൈഖ അരയങ്കോട് (മഹ്ളറ പബ്ലിക് സ്കൂൾ, പാറമ്മൽ). മക്കൾ: സമീൽ അഹമ്മദ്, മുഹമ്മദ് സിനാൻ, മുഹമ്മദ് നിഷാൽ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (മുൻ ഗ്രാസിം), മുഹമ്മദലി, ഖദീജ, ആസ്യ.