പരപ്പനങ്ങാടി: ചെട്ടിപ്പടി എൻ.പി. അബു മാസ്റ്ററുടെ ഭാര്യ ചാലിലകത്ത് സുബൈദ ടീച്ചർ (75) നിര്യാതയായി. ജി.എം.യു.പി സ്കൂൾ പുത്തൻ കടപ്പുറം, ജി.എം.എൽ.പി സ്കൂൾ ആനപ്പടി എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: നവാസ് (ദുബൈ), നിസാം (ഖത്തർ), നിസാർ ചെട്ടിപ്പടി (ഖത്തർ), നജിയ (എ.യു.പി സ്കൂൾ, വെളിമുക്ക്), നജാഹ്. മരുമക്കൾ: ഷഹർബാൻ, ജസീറ, സക്കീന, കുഞ്ഞിമൊയ്തീൻ (പുത്തൂർ പള്ളിക്കൽ ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സി.എ. സാബിറ, പരേതയായ സി.എ. സൈനബ.